ത്രസിപ്പിക്കുന്ന ഒരു സീന്‍: എണ്‍പതുകളിലെ ഗള്‍ഫ് അധോലോകത്ത് എങ്ങനെ ആയിരുന്നു ഒരു ഡീല്‍ ഉറപ്പിക്കുന്നത് എന്ന് ഇതില്‍ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. കാണുവിന്‍, ആസ്വദിക്കുവിന്‍, വിമര്‍ശിക്കുവിന്‍..
ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക് വീശിയെറിയപ്പെടുന്ന മനുഷ്യര്‍.. നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍... വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍, നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍ ചിറകു കരിഞ്ഞുവീണ ഈയ്യാംപാറ്റകള്‍.. ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത കാമുകിയെപ്പോലെ നഗരം അവളുടെ മായാനൃത്തം തുടരുന്നു...
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്,അബുദാബി
കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍
Trailer-3
Trailer-2
Trailer-1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച് മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ബാനര്‍: നാടക സൌഹൃദം, അബുദാബി
ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ, ഇതിന്റെ
ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മാമ്മന്‍ കെ രാജന്
പ്രിവ്യൂ ഷോ ജനുവരി, 24 (ഞായറാഴ്ച) രാത്രി 8:30 മണിക്ക്..
അന്ന് രാത്രി, അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ മിനിഹാളിലെ വലിയ തിരശ്ശീലയില്‍ ഡീവിഡീ പ്രൊജക്ടറിലൂടെ കാണികള്‍ക്ക് മുന്നില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ജുവൈരയുടെ പപ്പ’ വരുന്നൂ..
യൂ ഏ ഈ-യിലെ പ്രമുഖ ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമ പ്രവര്‍ത്തകരും, കലാ സാംസ്കാരിക പ്രമുഖരും, മറ്റ് സഹൃദയരും, സ്നേഹിതരും പ്രിവ്യൂ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. നിങ്ങളെ എല്ലാവരേയും സന്തോഷപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.. പിന്നീട്, കൈരളി വീ ചാനലിലൂടെ ഈ ടെലിസിനിമ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ആറു മാസക്കാലം യു എ ഇ-യിലെ ഒരു കൂട്ടം കലാകാരന്മാര്‍ രാപകലോളം പ്രയക്നിച്ച് പൂര്‍ത്തിയാക്കിയ ‘ജുവൈരയുടെ പപ്പ’ ഇതാ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുകയാണ്..
ബാനര്‍:
നാടക സൌഹൃദം, അബുദാബി
ഗിരീഷ് കുനിയില്‍ രചിച്ച ‘ജുവൈരയുടെ പപ്പയെക്കുറിച്ച്..’ എന്ന ചെറുകഥയെ ആധാരമാക്കിയ,
ഇതിന്റെ
ദൃശ്യകഥ, തിരക്കഥ, സംഭാഷണം, സംവിധാനം:
മാമ്മന്‍ കെ രാജന്‍
ക്യാമറ, എഡിറ്റിംഗ് & മ്യൂസിക്:
കാദര്‍ ഡിം-ബ്രൈറ്റ്
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍:
സാലിഹ് കല്ലട (ഏറനാടന്‍)
ചീഫ് അസ്സോ.ഡയറക്‍ടര്‍: സജ്ജാദ് നിലമേല്‍
അസ്സോ.ഡയറക്ടര്‍ & തമിഴ് ട്രാന്‍സിലേഷന്‍: ഷജീര്‍ മണക്കാട്
അസ്സി.ഡയറക്ടര്‍: സമീര്‍
ചീഫ് കോര്‍ഡിനേറ്റര്‍: ശ്രീനിവാസ പ്രഭു
പ്രൊ.കണ്‍ട്രോളര്‍: സാബിര്‍ മാടായി
പി.ആര്‍.ഒ: പി.എം.എ. റഹ്മാന്‍ (ഇ-പത്രം)
ലീഗല്‍ കണ്‍സല്‍ട്ടന്റ്: റോബിന്‍ സേവ്യര്‍
പ്രമോ കട്ട്: ഐബി ജോസ്
സ്റ്റില്‍സ്: അമീര്‍ബാബു
അഭിനേതാക്കള്‍:-
മന്‍സൂര്‍
ആരതിദാസ്
സ്മിതാബാബു
സഗീര്‍
അനന്ത ലക്ഷ്മി
ഷാജി
ഇസ്മായില്‍
റാഫി
ലിജോ ബഷീര്‍
ഹരി അഭിനയ
സാലിഹ് കല്ലട (ഏറനാടന്‍)
തോമസ് തരകന്‍
ഫാറൂഖ്
സുധര്‍ശന്‍
സാബിര്‍ മാടായി
ജയന്തി
:
:
(Trailer Video വീഡിയോ ഉടന്‍ ഇവിടെ പ്രതീക്ഷിക്കാം..)
ഒരു രംഗം എടുക്കാനുള്ള ക്യാമറാമാന് കാദറ് ഡിംബ്രൈറ്റിന്റെ സാഹസികത!
ജുവൈരയായി അഭിനയിക്കുന്നത് നോട്ടം സിനിമയിലെ താരം ആരതിദാസ് കൂടെ സഗീറ് ചെന്ദ്രാപ്പിന്നി, ഇസ്മായില് എന്നിവരും.
ഇവരോടൊപ്പം നല്ലൊരു വേഷം ചെയ്യുന്നത് ബ്ലോഗറ് ഏറനാടന്
ഏറനാടന് ക്യാമറാമാന് കാദറ് ഡിംബ്രൈറ്റ് സീനിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. സമീപം സഹസംവിധായകന് സജീറ് ഷംസുദ്ദീന്.
ലൈറ്റ് ക്യാമറ ആക്ഷന് എന്ന് കേട്ടതും ഏറനാടന് വേഗം നടന്നു. “കട്ട് കട്ട്” എന്ന് സംവിധായകന് മാമ്മന് കെ രാജന് വിളിച്ചുപറഞ്ഞതൊന്നും കേട്ടില്ല. കുറേ ദൂരം പോയി തിരിഞ്ഞുനോക്കിയപ്പോള് ക്യാമറാമാനും കൂട്ടരും എപ്പോഴോ സീനെല്ലാം എടുത്ത് വിശ്രമം തുടങ്ങിയിരുന്നു!
ജുവൈരയുടെ പപ്പയ്ക്ക് വേണ്ടി 80-കളിലെ ചൂതാട്ടകേന്ദ്രത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. അബുദാബി മുസാഫയിലെ ഒരിടത്ത് അതികഠിനമായ ചൂടുകാലം വകവെയ്ക്കാതെ ‘ജുവൈരയുടെ പപ്പ‘ എന്ന ടെലിസിനിമയുടെ സെറ്റ് മൂന്ന് ദിനരാത്രങ്ങളിലെ കഠിനാദ്ധ്വാനം കൊണ്ട് മുതലാളി തൊഴിലാളി എന്ന വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.
കഥയിലെ മര്‍മ്മപ്രധാനഭാഗമായ എണ്‍പതുകളിലെ ഗള്‍ഫുനാട്ടിലെ ചുതാട്ടകേന്ദ്രമാണ് ഈ കാലത്ത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അതിന് അനുയോജ്യമായ രീതിയില്‍ പശ്ചാത്തലങ്ങളില്‍ പോലും അക്കാലത്തെ ക്യാമല്‍ സിഗരറ്റ് പരസ്യവും ഹോളിവുഡ്/ ഹിന്ദി സിനിമകളിലെ സൂപ്പര്‍ പോസ്റ്ററുകളും പതിപ്പിച്ചത് ശ്രദ്ധിക്കുമല്ലോ.
ഈ അപൂര്‍വ്വ പോസ്റ്ററുകള്‍ സംവിധായകന്‍ മാമ്മന് കെ രാജന്റെ ശേഖരത്തില്‍ നിന്നെടുത്ത് ഉപയോഗിച്ചതാണ്.
ബോണിയെം ആല്‍ബത്തിന്റെ പോസ്റ്ററിനു സമീപം സംവിധായകന്‍ മാമ്മന് കെ രാജന്.
ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍ ഇടയ്ക്ക് തെളിയുകയും പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി
ഈ ഞാനും...