Showing posts with label ടെലിഫിലിം. Show all posts
Showing posts with label ടെലിഫിലിം. Show all posts
Tuesday, January 26, 2010
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!
ഒരു ചൂതാട്ടക്കളം പോലെയാണ് ഈ നഗരം.
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലേക്ക്
വീശിയെറിയപ്പെടുന്ന മനുഷ്യര്‍..
നേട്ടങ്ങളുടെ നിധികുംഭവുമായി തിരികെ പോയവര്‍...
വീണ്ടും കളിക്കളത്തില്‍ തുടരുന്നവര്‍,
നിര്‍ഭാഗ്യത്തിന്റെ തീക്കാറ്റില്‍
ചിറകു കരിഞ്ഞുവീണ ഈയ്യാംപാറ്റകള്‍..
ആര്‍ക്കും ആര്‍ക്കും മറുപടി തരാത്ത
കാമുകിയെപ്പോലെ
നഗരം അവളുടെ മായാനൃത്തം തുടരുന്നു...
പകലിന്റെ ഉടയാടകളെല്ലാം അഴിച്ചുവെച്ച്,
നഗരകന്യക രാത്രിയില്‍ കൂടുതല്‍ കാമിനിയാകും!
Monday, October 5, 2009
ജുവൈരയുടെ പപ്പ
ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട
മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍
ഇടയ്ക്ക് തെളിയുകയും
പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന
മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി ,
ഈ ഞാനും.
Subscribe to:
Posts (Atom)
