Tuesday, December 1, 2009

ടെലിസിനിമ ഉടനെ വരുന്നൂ..

ഉടൻ വരുന്നൂ..ജുവൈരയുടെ പപ്പ ഉടൻ നമ്മുടെ സ്വീകരണമുറിയിലേക്ക്...

Wednesday, November 25, 2009

ജുവൈരയുടെ പപ്പ - പോസ്‌റ്റര്‍ ഒട്ടിച്ചേ..!

താഴെയുള്ള പോസ്റ്ററില്‍ ക്ലിക്കിയാല്‍ വലുതായി കാണാവുന്നതാണ്.ജുവൈരയുടെ പപ്പയുടെ പോസ്‌റ്റര്‍.
ടെലിസിനിമ ഉടന്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ട്.

Sunday, November 1, 2009

ജുവൈരയുടെ രംഗം!


ഒരു രംഗം എടുക്കാനുള്ള ക്യാമറാമാന് കാദറ്‌ ഡിംബ്രൈറ്റിന്റെ സാഹസികത!


ജുവൈരയായി അഭിനയിക്കുന്നത് നോട്ടം സിനിമയിലെ താരം ആരതിദാസ് കൂടെ സഗീറ് ചെന്ദ്രാപ്പിന്നി, ഇസ്മായില് എന്നിവരും.


ഇവരോടൊപ്പം നല്ലൊരു വേഷം ചെയ്യുന്നത് ബ്ലോഗറ് ഏറനാടന്


ഏറനാടന് ക്യാമറാമാന് കാദറ് ഡിംബ്രൈറ്റ് സീനിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. സമീപം സഹസംവിധായകന് സജീറ് ഷംസുദ്ദീന്.


ലൈറ്റ് ക്യാമറ ആക്ഷന് എന്ന് കേട്ടതും ഏറനാടന് വേഗം നടന്നു.
“കട്ട് കട്ട്” എന്ന് സംവിധായകന് മാമ്മന് കെ രാജന് വിളിച്ചുപറഞ്ഞതൊന്നും കേട്ടില്ല.
കുറേ ദൂരം പോയി തിരിഞ്ഞുനോക്കിയപ്പോള് ക്യാമറാമാനും കൂട്ടരും എപ്പോഴോ സീനെല്ലാം എടുത്ത് വിശ്രമം തുടങ്ങിയിരുന്നു!

Monday, October 26, 2009

കൊടുംചൂടിലും സംഘട്ടനം

ജുവൈരയുടെ പപ്പ ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് എത്തുവാന്‍ തയ്യാറായി.
ഇതിലെ ചില രംഗങ്ങള്‍ കൂടി നിങ്ങള്‍ക്കായ്...

രഘുവും പിള്ളയും അവരുടെ വര്‍ക്ക്‍ഷോപ്പില്‍. രഘു, പിള്ള എന്നീ കഥാപാത്രങ്ങളായി മന്‍സൂര്‍, സഗീര്‍ ചെന്ദ്രാപ്പിന്നി എന്നിവര്‍.

ഒരു സംഘട്ടന രംഗം ചിത്രീകരിക്കുവാന്‍ കഠിനചൂടിലും സഹകരിച്ചുകൊണ്ട് നില്‍ക്കുന്ന താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് സംവിധായകന്‍ മാമ്മന്‍ കെ രാജനും ക്യാമറാമാന്‍ കാദര്‍ ഡിംബ്രൈറ്റും.

Friday, October 16, 2009

ജുവൈരയുടെ പപ്പയിലെ രംഗങ്ങള്‍!

ജുവൈരയുടെ പപ്പ പ്രദര്‍ശനത്തിനു തയ്യാറായ വിവരം സന്തോഷപൂര്‍‌വം അറിയിക്കട്ടെ..
ഏതാനും രംഗങ്ങള്‍ ഇതാ നിങ്ങള്‍ക്കായ് ഇവിടെ:-


എണ്‍‌പതുകളിലെ ബെന്‍സ് കാറും മുതലാളിയും കാമുകിയും..

മുതലാളിയുടെ വര്‍ക്ക്ഷോപ്പില്‍ എത്തിയ കാമുകിയുടെ രംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന സം‌വിധായകന്‍
മാമ്മന്‍ കെ രാജനും
ശ്രദ്ധിച്ച് നില്‍ക്കുന്ന
ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂട്ടര്‍ ഏറനാടനും.വില്ലന്‍ വേഷങ്ങള്‍ക്ക് നവവാഗ്ദാനമായേക്കാവുന്ന ഞങ്ങളുടെ കണ്ടെത്തല്‍ :- കഥാപാത്രങ്ങളായി ഇവര്‍ ക്യാമറയ്ക്ക് മുന്നില്‍
ജീവിക്കുക തന്നെയായിരുന്നു!

Tuesday, October 6, 2009

80-കളിലെ ചൂതാട്ടസെറ്റ്!

ജുവൈരയുടെ പപ്പയ്ക്ക് വേണ്ടി 80-കളിലെ ചൂതാട്ടകേന്ദ്രത്തിന്റെ സെറ്റ് ഒരുക്കിയിരുന്നു. അബുദാബി മുസാഫയിലെ ഒരിടത്ത് അതികഠിനമായ ചൂടുകാലം വകവെയ്ക്കാതെ ‘ജുവൈരയുടെ പപ്പ‘ എന്ന ടെലിസിനിമയുടെ സെറ്റ് മൂന്ന് ദിനരാത്രങ്ങളിലെ കഠിനാദ്ധ്വാനം കൊണ്ട് മുതലാളി തൊഴിലാളി എന്ന വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.
കഥയിലെ മര്‍മ്മപ്രധാനഭാഗമായ എണ്‍പതുകളിലെ ഗള്‍ഫുനാട്ടിലെ ചുതാട്ടകേന്ദ്രമാണ് ഈ കാലത്ത് പുനരാവിഷ്കരിച്ചിട്ടുള്ളത്. അതിന് അനുയോജ്യമായ രീതിയില്‍ പശ്ചാത്തലങ്ങളില്‍ പോലും അക്കാലത്തെ ക്യാമല്‍ സിഗരറ്റ് പരസ്യവും ഹോളിവുഡ്/ ഹിന്ദി സിനിമകളിലെ സൂപ്പര്‍ പോസ്റ്ററുകളും പതിപ്പിച്ചത് ശ്രദ്ധിക്കുമല്ലോ.ഈ അപൂര്‍വ്വ പോസ്റ്ററുകള്‍ സം‌വിധായകന്‍ മാമ്മന്‍ കെ രാജന്റെ ശേഖരത്തില്‍ നിന്നെടുത്ത് ഉപയോഗിച്ചതാണ്.
ബോണിയെം ആല്‍ബത്തിന്റെ പോസ്റ്ററിനു സമീപം സം‌വിധായകന്‍ മാമ്മന്‍ കെ രാജന്‍.

Monday, October 5, 2009

ജുവൈരയുടെ പപ്പ


ഇത് ജുവൈരയുടെ മാത്രം കഥയല്ല.
അവള്‍ക്കൊപ്പം ഞാന്‍ കണ്ട
മറ്റ് അനവധി കഥാപാത്രങ്ങള്‍..
ജീവിതത്തിന്റെ നിറഭേദങ്ങള്‍
ഇടയ്ക്ക് തെളിയുകയും
പിന്നീട് എപ്പോഴോ മാഞ്ഞുപോവുകയും ചെയ്യുന്ന
മനുഷ്യബന്ധങ്ങള്‍..
എല്ലാത്തിനും മൂകസാക്ഷിയായി ,
ഈ ഞാനും.